'വിഐപി സിംകാര്‍ഡ്', കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ മൂന്ന് കോടിയുടെ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് 500 പേര്‍

വിഐപി സിം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

ഭോപ്പാല്‍: വിഐപി സിം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിവിധ സംസ്ഥാനങ്ങളിലായി 500ലധികം പേരെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കിയത്.

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. ജബല്‍പൂര്‍ സ്വദേശി ഹര്‍വീന്ദര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്.

വിഐപി സിംകാര്‍ഡ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിനായിരത്തോളം രൂപയാണ് ഓരോ ആളില്‍ നിന്നും ഇവര്‍ തട്ടിയെടുത്തത്. ഹര്‍വീന്ദറിന് ടെക്സ്റ്റ് മെസേജ് അയച്ച് കൊണ്ടാണ് തട്ടിപ്പിന് തുടക്കമിട്ടത്. വിഐപി സിംകാര്‍ഡ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

തുടര്‍ന്ന് ടെലികോം കമ്പനിയുടെ ഏജന്റാണ് എന്ന് പറഞ്ഞ് ഒരാള്‍ ഫോണ്‍ വിളിച്ചു. 41,300 രൂപയ്ക്ക് വിഐപി സിംകാര്‍ഡ് നല്‍കാമെന്ന് ഓഫര്‍ ചെയ്തു. ഇഷ്ടമുള്ള നമ്പര്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കാമെന്നും വാഗ്ദാനം. ഇതിനായി പണം അയക്കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറി. പണം കൈമാറിയെങ്കിലും സിംകാര്‍ഡ് ലഭിച്ചില്ല എന്ന് പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. 52 ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now