കമല നെഹ്‌റു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നവജാതശിശു പരിചരണ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി

കമല നെഹ്റു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നവജാതശിശു പരിചരണ വിഭാഗം
Last Updated :20 January 2024, 8:51 am IST

News Now


ഭോപ്പാല്‍: കമല നെഹ്‌റു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നവജാതശിശു പരിചരണ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കി.

തീപിടത്തമുണ്ടായ ഉടനെ നാല് കുഞ്ഞുങ്ങള്‍ പൊള്ളലേറ്റു മരിച്ചു. 8 കുട്ടികള്‍ 36 മണിക്കൂറിനുള്ളില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ജിതേന്ദ്ര ശുക്ല, ആശുപത്രി സൂപ്രണ്ടന്റ് ലോകേന്ദ്ര  ദേവ, ആശുപത്രി ഡയറക്ടര്‍ ഡോ. കെകെ ദുബെ എന്നിവരെയാണ് തസ്തികയില്‍ നിന്ന് മാറ്റിയത്. ഇലക്ട്രിസിറ്റ്ി വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജീനിയറെ സസ്‌പെന്റ് ചെയ്്തിട്ടുണ്ട്.  

40 കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന ശിശുപരിചരണ യൂണിറ്റില്‍ രാത്രി 9ന് ആണ് തീ പടര്‍ന്നത്. ഉടന്‍ കുഞ്ഞുങ്ങളെ വാരിയെടുത്ത് ജീവനക്കാരും കൂട്ടിരിപ്പുകാരും പുറത്തേക്കോടുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ ഇരുട്ടിലായ വാര്‍ഡില്‍ നിന്ന് ഏറെ ക്ലേശിച്ചാണ് കുഞ്ഞുങ്ങളെ പുറത്തുകടത്തിയത്. കെട്ടിടത്തിലെ അഗ്‌നിരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates