
News Now
സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്ശനം; ദിപ്കെയെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും

കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്തെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ പതിനാലുകാരനെ പൊലീസ് കണ്ടെത്തി. പുറക്കളംപഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ ഒന്നരയോടെയാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ഭണ്ഡാരത്തിന് അടുത്തെത്തി അതിന്റെ പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ അവിടെ നിന്ന് മാറിയ കുട്ടി, വഴിപാട് ചടങ്ങുകൾക്കായി ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് കുട്ടി തേങ്ങ കടത്തിയത്
ക്ഷേത്രത്തിൽ മോഷണം നടന്നതറിഞ്ഞ് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു ആൺകുട്ടിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണം നടത്തിയത് സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ പതിനാലുകാരനാണെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. വീട് വിട്ടിറങ്ങിയ സമയം സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് ശേഷം തുടർ നടപടികൾക്കായി ബന്ധുക്കളെയും ചൈൽഡ് ലൈൻ അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
After a failed attempt to break open the donation box (bhandaram) at the Thiruvancherikkavu Mahadeva Temple in Koothuparamba, Kannur, a 14-year-old runaway boy stole three sacks of coconuts and transported them in an auto-rickshaw.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

