സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പല്ലി; 36 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയില്‍
സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തുകയായിരുന്നു

പറ്റ്ന: സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 36 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ സരണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇന്നലെയാണ് സംഭവം. സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ വിവരം അധ്യാപകരെ അറിയിച്ചു. ഇതിനു പിന്നാലെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെച്ചു. ഇതിനിടെ ഭക്ഷണം കഴിച്ച 36 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സാദറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആരുടെയും നില ഗുരുതരമല്ലെന്നും സാദര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ സന്തോഷ് അറിയിച്ചു. വിവരം അറിഞ്ഞ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



