
മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി സംശയം; 37കാരിയായ കാമുകിയെ ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; 25കാരന് പിടിയില്‍
മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി സംശയം; 37കാരിയായ കാമുകിയെ ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; 25കാരന് പിടിയില്‍

ഹൈദരാബാദ്: 37കാരിയും 22 വയസുള്ള മകളുടെ അമ്മയുമായ സ്ത്രീയെ കാമുകന് ബ്ലെയ്ഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊന്നു. തെലങ്കാനയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തന്റെ കാമുകി മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയത്തിന്റെ പുറത്താണ് യുവാവ് കൊല നടത്തിയത്.
18 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച 37കാരി മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പരിചയപ്പെട്ട കുമാര്‍ എന്ന യുവാവാണ് ഇവരെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. ഹൈദരാബാദില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ വാറങ്കലിലുള്ള ധര്മഗഡ്ഡ തണ്ട ഗ്രാമത്തിലാണ് മരിച്ച സ്ത്രീയുടെ സ്വന്തം വീട്. കാബ് ഡ്രൈവറായും ഇടയ്ക്ക് ജോലി ചെയ്യാറുള്ള ഇയാള്‍ കാറുമായി ഗ്രാമത്തിലെത്തി യുവതിയുമായി ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു. രാവിലെ 11 മണിക്കാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്. പിന്നീട് വൈകീട്ടോടെ തിരികെ സ്ത്രീയുടെ ഗ്രാമത്തിലേക്ക് മടങ്ങി.
തിരികെ പോകുന്നതിനിടെ ഇയാള്‍ മദ്യം വാങ്ങുകയും പിന്നീട് ഇരുവരും ഹൈദരാബാദ്- വാറങ്കല്‍ ഹൈവേയില്‍ എത്തുകയും ചെയ്തു. ഇവിടെ വച്ച് കുമാര്‍ മദ്യപിച്ച ശേഷമാണ് 37കാരിയെ കഴുത്തറുത്ത് കൊന്നത്. തന്റെ സമ്മതമില്ലാതെ 37കാരി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി സംശയിച്ചായിരുന്നു യുവാവ് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയത്.
രണ്ട് വര്‍ഷമായി തന്റെ അമ്മയ്ക്ക് പരിചയമുള്ള ആളാണ് കുമാര്‍ എന്ന മരിച്ച യുവതിയുടെ 22 കാരിയായ മകള്‍ വ്യക്തമാക്കി. ഇയാള്‍ അമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും മകള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി അമ്മ ഇയാളുമായി അടുപ്പം അവസാനിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം അമ്മയെ രാത്രിയായിട്ടും കണ്ടില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്



