
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

ജയ്പുര്: പശുക്കുട്ടിയെ ക്രൂരമായി മര്ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില് നാല് പേര് അറസ്റ്റില്. രാജസ്ഥാനിലെ ആല്വാര് ജില്ലയിലാണ് സംഭവം.
പശുക്കുട്ടിയെ ഇവര് ഉപദ്രവിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. സംഭവം വലിയ പ്രതിഷേധത്തിനും കാരണമായതിന് പിന്നാലെയാണ് നാല് പേരെ പൊലീസ് പിടികൂടിയത്. സംഭവത്തില് കുറ്റക്കാരായ പ്രതികളെ ഉചിതമായ ശിക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് 5000ത്തോളം പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കനത്ത പൊലീസ് സുരക്ഷയും ഇവിടെ ഏര്പ്പെടുത്തിയിരുന്നു.
റോഡില് കിടക്കുകയായിരുന്ന പശുക്കുട്ടിയെ അറസ്റ്റിലായ നാല് പേരില് ഒരാള് പീഡിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. സംഘത്തിലെ രണ്ട് പേരാണ് ഇത് വീഡിയോയില് ചിത്രീകരിച്ചത്. മറ്റൊരാള് ശബ്ദമുണ്ടാക്കരുതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സുബൈര്, തലിം, വാരിസ്, ചുന എന്നിവരാണ് അറസ്റ്റിലായത്. ഫത്തേ മുഹമ്മദ് എന്നയാള് നല്കിയ പരാതിയെ തുടര്ന്നാണ് അറസ്റ്റ്.
പശു മോഷണവും അതുമായി ബന്ധപ്പെട്ട് പൊലീസും മോഷ്ടാക്കളും തമ്മില് ഏറ്റുമുട്ടലും ആള്ക്കൂട്ട ആക്രമണവുമടക്കം നിരവധി പ്രശ്നങ്ങള് പ്രദേശത്ത് നേരത്തെ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
20നും 22നും ഇടയില് പ്രായമുള്ള യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. പശുക്കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



