മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് കാറില്‍ തീ ആളിപ്പടര്‍ന്ന് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു

മരത്തില്‍ ഇടിച്ച് കാറിന് തീപിടിച്ചപ്പോള്‍
Last Updated :20 January 2024, 9:21 am IST

News Now

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് കാറില്‍ തീ ആളിപ്പടര്‍ന്ന് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു. ആറുമാസം മുന്‍പ് കല്യാണം കഴിച്ച നവദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പൊലീസ് അറിയിച്ചു.

ഹാര്‍ദ ജില്ലയിലാണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന നാലുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്.

മരിച്ചവര്‍ 25നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates