
അസമില്‍ പ്രളയം, ജനജീവിതം ദുരിതത്തില്‍; നഗരമധ്യത്തില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍- വീഡിയോ
അസമില്‍ പ്രളയത്തില്‍ ജനജീവിതം ദുരിതത്തില്‍
ഗുവാഹത്തി: അസമില്‍ പ്രളയത്തില്‍ ജനജീവിതം ദുരിതത്തില്‍. നഗരങ്ങളില്‍ വെള്ളം കയറിയതോടെ, വാഹനഗതാഗതം സ്തംഭിച്ചു. വലിയ തോതിലുള്ള നാശനഷ്ടമാണ് അസമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Today after heavy rainfall#Guwahati #Assam #guwahatiflood #assamfloods pic.twitter.com/yJuvTnaNNU
â RIM (@Rim66940449) June 14, 2022
ഗുവാഹത്തിയില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. ബോറഗാവ് മേഖലയിലെ നിജാരപാറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്കാണ് മരണം സംഭവിച്ചത്.
Fish on road of Guwahati. Assam flood reaches to city. pic.twitter.com/ZxBM6vO0H8
â sharmadivas (@sharmadivas) June 14, 2022
വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ തുടരുന്ന കനത്തമഴയില്‍ നഗരങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. ഗതാഗത കുരുക്ക് നിത്യകാഴ്ചയായി. പലയിടങ്ങളിലും അരയ്ക്ക് വെള്ളം എത്തിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ നഗരത്തില്‍ മത്സ്യങ്ങള്‍ ഒഴുകി നടക്കുന്നത് അടക്കം നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

