
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ന്യൂഡല്ഹി: ഒക്ടോബര് 10ന് മുന്പായി 40 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്കിയതായി റിപ്പോര്ട്ട്. 10ന് ശേഷം ഇന്ത്യയില് തുടരുന്ന കനഡേയിന് ഉദ്യോഗസ്ഥര്ക്ക് പരിരക്ഷ ഉറപ്പുവരുത്തില്ലെന്ന് ഇന്ത്യ കാനഡയോട് വ്യക്തമാക്കിയതായി കേന്ദ്രസര്ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.
നിലവില് 62 കനേഡിയന് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്. ഇതില് 40പേരെ തിരികെ അയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഖലിസ്ഥാന് ഭീകരവാദി ഹര്ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില് ഇന്ത്യന് ഏജന്റുമാരാണെന്ന് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാമര്ശത്തിന് പിന്നാലെയാണ് ഇന്ത്യ-കാഡന നയതന്ത്ര പോര് തുടങ്ങിയത്. ട്രൂഡോയുടെ ആരോപണം നിഷേധിച്ച ഇന്ത്യ, യുഎന്നില് അടക്കം കാനഡയ്ക്ക് എതിരെ കടുത്ത വിമര്ശനം ഉയര്ത്തിയിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ ഹര്ജിയുമായി നിരന്തരം വരുന്നു; സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



