ട്രക്കിൽ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണംപോയി, സംഭവം വീടിന് മുന്നിൽ; പരാതിയുമായി കർഷകൻ 

ട്രക്കിൽ രാത്രി 11മണിക്ക് നോക്കിയപ്പോൾ തക്കാളി നിറച്ച പെട്ടികൾ ഉണ്ടായിരുന്നു പിറ്റേന്ന് രാവിലെ ആറ് മണിക്ക് പെട്ടികൾ കണ്ടില്ല

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

പൂനെ: കർഷകൻ വിൽക്കാനായി സൂക്ഷിച്ചിരുന്ന 400 കിലോഗ്രാം തക്കാളി മോഷണംപോയി. മഹാരാഷ്ട്രയിലെ പൂനെയിൽ പിംപാർഖേഡ് ഗ്രാമത്തിലെ കർഷകനായ അരുൺ ധോമിന്റെ തക്കാളിയാണ് വീട്ടിൽ നിന്ന് മോഷണംപോയത്. ട്രക്കിൽ സൂക്ഷിച്ചിരുന്ന തക്കാളിയാണ് നഷ്ടപ്പെട്ടത്. 

കഴിഞ്ഞ 16ന് വൈകുന്നേരത്തോടെയാണ് ധോമിന്റെ കുടുംബം തക്കാളി വിളവെടുത്തത്. അടുത്തദിവസം അതിരാവിലെ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനായി പെട്ടികൾ ട്രക്കിൽനിറച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. 17നാണ് ‌മോഷണം നടന്നത്. വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ രാത്രി 11മണിക്ക് നോക്കിയപ്പോൾ പെട്ടികൾ ഉണ്ടായിരുന്നെന്നും പിറ്റേന്ന് രാവിലെ ആറ് മണിക്ക് വാഹനത്തിൽ പെട്ടികൾ കണ്ടില്ലെന്നും കർഷകൻ പറയുന്നു. സമീപ പ്രദേശങ്ങളിൽ തിരച്ചിൽനടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. ഷിരൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now