
ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ 41 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍; യാത്രക്കാരന് കയ്യോടെ പിടിയില്‍- വീഡിയോ
സ്ത്രീകള്‍ ഉപയോഗിക്കുന്ന ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ കറന്‍സികള്‍ പിടികൂടി
ന്യൂഡല്‍ഹി: സ്ത്രീകള്‍ ഉപയോഗിക്കുന്ന ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ കറന്‍സികള്‍ പിടികൂടി. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ ലഗേജ് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 41 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടിയത്.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച മിസാം റാസയുടെ ലഗേജാണ് സിഐഎസ്എഫ് പരിശോധിച്ചത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ലഗേജ് പരിശോധനയ്ക്ക് സിഐഎസ്എഫ് വിധേയമാക്കിയത്.
#WATCH | Delhi: Central Industrial Security Force (CISF) personnel recovered foreign currency (US Dollars) worth approx Rs 41 lakhs concealed in âLadies Lehenga Buttonâ at Indira Gandhi International Airport: CISF
â ANI (@ANI) August 30, 2022
(Source: CISF) pic.twitter.com/bgBNk6e1Vy
എക്സറേ പരിശോധനയില്‍ ലഗേജില്‍ സൂക്ഷിച്ചിരുന്ന ലെഹങ്ക ബട്ടണുകളില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ലെഹങ്ക ബട്ടണുകളില്‍ സൂക്ഷിച്ച നിലയില്‍ വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. രേഖകള്‍ കൃത്യമായി ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മിസാം റാസയെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

