
സഹോദരി ഭര്‍ത്താവ് ഭാര്യയ്ക്കൊപ്പം കിടപ്പറയില്‍; യുവതിയെയും കാമുകനെയും വെട്ടിക്കൊന്ന് 45കാരന്
ഞായറാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും കാമുകനെയും കാണാന്‍ പറ്റാത്ത രീതിയില്‍ കാണുകയായിരുന്നു.

മുംബൈ: മഹാരാഷ്ട്രയില്‍ ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും വെട്ടിക്കൊന്ന് നാല്പ്പത്തിയഞ്ചുകാരന്. ഭാര്യയെയും സഹോദരിയുടെ ഭര്‍ത്താവിനെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിലീപ് താക്കൂര്‍ ഇരുവരെയും മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം.
നാല്‍പ്പതുകാരിയായ സംഗീതയും നാല്‍പ്പത്തിരണ്ടുകാരനായ ശ്രാവണയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും നിരന്തരം വഴക്കിട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഞായറാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും കാമുകനെയും കാണാന്‍ പറ്റാത്ത രീതിയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കിട്ടിയ മഴു ഉപയോഗിച്ച് രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊല നടത്തിയ ശേഷം ഭര്‍ത്താവ് ഇരുവരുടെയും മൃതദേഹത്തിന് സമീപം കുറച്ചുമണിക്കൂറുകള്‍ ഇരുന്നു. വീട്ടിലെത്തിയ അയല്‍വാസിയാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം



