സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്​ഗഢിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്​ഗഢിലെ നാരായൺപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.

Maoists killed in an encounter
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ വധിച്ചുപ്രതീകാത്മക ചിത്രം
Edited by :Anju
Last Updated :2 ജൂലൈ 2024, 9:53 pm IST

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്​ഗഡിലെ നാരായൺപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലിൽ 138 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജൂൺ 15ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാരായൺപൂരില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now