ബ്രിട്ടണില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്, ജാഗ്രത; അതിവേഗ വൈറസാണോ എന്ന് അറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക്
ബ്രിട്ടണില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇറങ്ങിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇറങ്ങിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ അതിവേഗ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. അതിനാല്‍ ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. അതുവരെ ഇവര്‍ ക്വാറന്റൈന് സെന്ററില്‍ കഴിയും.
ബ്രിട്ടണില്‍ നിന്ന് 266 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. പുതിയ സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ബ്രിട്ടണില്‍ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 വരെയാണ് നിരോധനം. ചൊവ്വാഴ്ച രാത്രിക്കകം ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനയാത്രക്കാര്‍ക്കാണ് ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News

തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്
