
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്
'നമ്മള് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ വെച്ച് ഒരു സിനിമ ചെയ്യും'

നടന് നാന പടേക്കറെ അനുസ്മരിച്ച് സംവിധായകന് വിശ്വന് വിശ്വനാഥന്. നാന പടേക്കര്‍, വിനായകന്, ഐഎം വിജയന് എന്നിവരെ വച്ച് മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വിശ്വന്. ഇതുമായി ബന്ധപ്പെട്ട് നാനയുമായി സംസാരിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കുറിപ്പിലൂടെ വിശ്വന്. ആ വാക്കുകളിലേക്ക്:
സുഹൃത്തുക്കളെ, നാനാ പടേക്കര്‍ , വിനായകന് , ഐ എം വിജയന്. മൂന്ന് പ്രതിഭകളെ വെച്ച് ഒരു പാലക്കാടന്‍ ഫോക്ക് ഹൊറര്‍ സിനിമയുടെ പണിപ്പുരയിലായിരുന്നു ഞാന്‍. വിജയേട്ടനോടാണ് ആദ്യം കഥ പറഞ്ഞത് .അദ്ദേഹത്തിന് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു . വിനായകനെ കാണാന്‍ പറ്റിയിട്ടില്ല ..പിന്നെ അതിലെ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ എന്റെ എക്കാലത്തേയും പ്രിയനടന് നാനാ പടേക്കറെ ഞാന്‍ നേരിട്ട് ബന്ധപ്പെട്ടു . സിനോപ്സിസും മറ്റു കഥാപാത്രങ്ങളുടെ ഡീറ്റേല്സും അയച്ചുകൊടുത്തു.
അപ്പോഴുണ്ട് അദ്ദേഹം എന്നെ തിരിച്ച് വിളിക്കുന്നു .ആദ്യമായി ഫോണിലൂടെ ആ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങിയത് ഞാന്‍ മറക്കില്ല. സംസാരത്തിനടയില്‍ കഥാപാത്രത്തെ കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു .ആ കൗതുകം എന്നെ അത്ഭുതപ്പെടുത്തി .കൂട്ടത്തില്‍ എത്ര വയസ്സായി എനിക്കെന്ന് ചോദിച്ചു .ഞാന്‍ പറഞ്ഞു 52. എനിക്ക് 75 വയസ്സായി യു ആര് ടൂ യങ്ങ് സംഭാഷണം കഴിഞ്ഞ ശേഷം കുറേ നേരം ഞാന്‍ ഹൈ ആയി. അപ്പോള്‍ തന്നെ ആരോടൊക്കയോ നാനാ പടേക്കര്‍ എന്നെ വിളിച്ച് സംസാരിച്ച കാര്യം പറഞ്ഞ് ആത്മനിര്‍വൃതി കൊണ്ടു.
ഒരു വലിയ സ്വപ്നം. കട്ടിക്കാലം മുതലെ എന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാള്‍ എന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. ഇന്ന് രാവിലെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി ഒലവക്കോട് വിളിച്ചിട്ട് ആ ദുരന്ത വാര്‍ത്ത പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി തകര്‍ന്നു. വിട നാനാജി. നമ്മള് സ്വര്‍ഗ്ഗത്തിലോ നര കത്തിലോ വെച്ച് ഒരു സിനിമ ചെയ്യും. ഉറപ്പ്.
നാന പടേക്കറുടെ വിയോഗം ബോളിവുഡിനെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ തന്നെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരില് ഒരാളായിട്ടാണ് നാന വിലയിരുത്തപ്പെടുന്നത്. മൂന്ന് ദേശീയ പുരസ്കാരങ്ങളും പദ്മശ്രീയുമടക്കം നേടിയിട്ടുള്ള നടനാണ് നാന പടേക്കര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം.
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

Summary
Director Viswan Viswanathan recalls his phone call with Nana Patekar. He was planning a movie with Nana and Vinayakan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്


