വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചോക്ലേറ്റ് നല്‍കി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

സൂറത്ത്: അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ അയല്‍വാസിയായ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ അടിച്ചുകൊന്നു. 19കാരനായ യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത ശേഷമാണ് കൊലനടത്തിയത്‌

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയ ശേഷം സമീപത്തുള്ള പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ടോയ്‌ലറ്റില്‍ നിന്ന് കരഞ്ഞ് ഇറങ്ങിവരുന്നത് പ്രതി ലാലു രാജുവിന്റെ അമ്മ കാണുകയായിരുന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് രക്തസ്രാവം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ അമ്മ രാജുവിനെകൊണ്ട് അമ്മ മാപ്പുപറയിക്കുകയും ചെയ്തു.

പ്രകോപിതനായ പിതാവ് രാജുവിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടത്തിയത്. ജനനേന്ദ്രിയം ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി. 

കേസിലെ പ്രതി ശനിയാഴ്ച മരിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates