
കത്തിത്തീര്‍ന്ന രാവണന്റെ കോലം തകര്‍ന്നുവീണു; ആറുപേര്‍ക്ക് പരിക്ക് - വീഡിയോ
ഹരിയാനയില്‍ ദസറ ആഘോഷത്തിനിടെ, കത്തിത്തീര്‍ന്ന രാവണന്റെ കോലം തകര്‍ന്നുവീണ് ആറുപേര്‍ക്ക് പരിക്ക്
ചണ്ഡീഗഡ്: ഹരിയാനയില്‍ ദസറ ആഘോഷത്തിനിടെ, കത്തിത്തീര്‍ന്ന രാവണന്റെ കോലം തകര്‍ന്നുവീണ് ആറുപേര്‍ക്ക് പരിക്ക്. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. ദസറ ആഘോഷത്തിന്റെ ഭാഗമായാണ് രാവണന്റെ കോലം കത്തിച്ചത്. കത്തിത്തീരുന്നതിനിടെ കോലം തകര്‍ന്ന് കകാഴ്ചക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. കോലം വീഴുന്നത് കണ്ട് ആളുകള്‍ ഓടി മാറിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.
#WATCH | Haryana: A major accident was averted during Ravan Dahan in Yamunanagar where the effigy of Ravana fell on the people gathered. Some people were injured. Further details awaited pic.twitter.com/ISk8k1YWkH
â ANI (@ANI) October 5, 2022
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയം എന്ന നിലയിലാണ് രാജ്യം ദസറ ആഘോഷിക്കുന്നത്. രാമന്റെ വിജയത്തിന്റെ പ്രതീകമായാണ് രാവണന്റെ കോലം കത്തിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




