
ഒന്‍പത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, പ്രാര്‍ഥനകള്‍ വിഫലമായി; കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരന് മരിച്ചു - വീഡിയോ
പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരന് മരിച്ചു

അമൃത്സര്‍: പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരന് മരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹോഷിയാപുരിലെ ഗദ്രിവാല ഗ്രാമത്തിലാണ് അപകടം നടന്നത്. ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിരുന്നു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. 200 അടി താഴ്ചയിലാണ് കുട്ടി ഉണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ചോടിയപ്പോഴാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
#BREAKING 6-year-old falls into a borewell in #Hoshiarpur; rescue operations are underway. #borewell #children #RESCUE #ritek pic.twitter.com/R2Bd6VKpjW
â Amrit pal Singh (@officeofpannu) May 22, 2022
ജെസിബി ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. കുട്ടിക്ക് ഓക്സിജന്‍ സംവിധാനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



