ഊരിപ്പോയ ചെരിപ്പ് ഇട്ട് തിരിയുമ്പോള്‍ തൊട്ടുമുന്നില്‍ ചീറിപ്പാഞ്ഞ് ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

തലനാരിഴ വ്യത്യാസത്തിലാണ് ഇയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്

യാത്രക്കാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍ / വീഡിയോ ചിത്രം
Last Updated :20 January 2024, 8:38 am IST
Edited by :migrator

മുംബൈ : അശ്രദ്ധമായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. ഇതു ക്രമാതീതമായി വര്‍ധിച്ചതോടെ പാളത്തിലിറങ്ങുന്നതും, ട്രാക്ക് മുറിച്ച് കടക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതിനായി, ഇത്തരം പ്രവൃത്തികള്‍ നിരോധിച്ചും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത പിഴ ചുമത്തുമെന്നും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്നാല്‍ ട്രാക്ക് മുറിച്ചു കടക്കുന്ന ശീലം ആളുകള്‍ ഇപ്പോഴും പുലര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 60 വയസ്സുള്ള ഒരാള്‍ തലനാരിഴയ്ക്ക് ഇത്തരത്തില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

മഹാരാഷ്ട്രയിലെ ദഹീസാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ട്രാക്ക് മുറിച്ച് കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ചെരുപ്പ് ഊരിപ്പോയി. തുടര്‍ന്ന് ചെരുപ്പ് എടുത്ത് ട്രാക്കിന് പുറത്തിറങ്ങി ഇട്ടശേഷം വീട്ടും ട്രാക്ക് മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനൊരുങ്ങി.

ഈ സമയത്താണ് ട്രെയിന്‍ കുതിച്ചുപാഞ്ഞെത്തിയത്. തലനാരിഴ വ്യത്യാസത്തിലാണ് ഇയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പ്ലാറ്റ് ഫോമിലേക്ക് വലിഞ്ഞുകയറിയ ഇയാളെ, അവിടെയുണ്ടായിരുന്ന പൊലീസുകാരനാണ് കയറാന്‍ സഹായിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now