തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ലോറിയില്‍ ഇടിച്ചു കയറി; ആന്ധ്രയില്‍ ഏഴുപേര്‍ മരിച്ചു, പതിനൊന്നുപേര്‍ ഗുരുതരാവസ്ഥയില്‍

35 തീര്‍ത്ഥാടകരുമായി പോയ മിനി വാനാണ് അപകടത്തില്‍പ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST


വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപം നടന്ന റോഡപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് ഗുരുതര പരിക്ക്. മിനി വാന്‍ ലോറിയിലിടിച്ചാണ് അപകടം നടന്നത്. 

35 തീര്‍ത്ഥാടകരുമായി പോയ മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. ശ്രീശൈലത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ മിനി വാന്‍ ഇടിച്ചു കയറുകയായിരുന്നു. 

നാലുപേര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കു പറ്റിയവരെ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വാനിന്റെ ഡ്രൈവര്‍ അമിത വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now