വയലിൽ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റു; 7 പേർക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലാണ് അപകടം

7 Killed, 3 Injured After Lightning Strikes
പ്രതീകാത്മക ചിത്രംഫയല്‍
Last Updated :8 September 2024, 7:19 pm IST
Edited by :renjith.k

റായ്പുർ: ഛത്തീസ്​ഗഢിൽ ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. ഭട്ടപാര ജില്ലയിലെ ബലോദബസാറിലാണ് ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് മൊഹ്താര ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. വയലിൽ ജോലി ചെയ്യുന്നവരാണ് മിന്നലേറ്റ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൈകീട്ട് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. വയലിൽ നിന്നു മഴ കൊള്ളാതിരിക്കാൻ അടുത്തുള്ള കുളത്തിനരികിലേക്ക് മാറി നിന്നപ്പോഴാണ് ഇവർക്ക് മിന്നലേറ്റതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now