ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം

Ajman Gas Cylinder Explosion: A 50-year-old Malayali man from Kasaragod
ബഷീര്‍
Edited by :Amal Joy
Last Updated :29 ഓഗസ്റ്റ് 2026, 2:31 pm IST

അജ്മാന്‍: യുഎഇയില്‍ താമസസ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന്‍ ബഷീറാണ് (50) മരിച്ചത്.

അജ്മാനിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തുവന്നിരുന്നത്. പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മാതാവ്: ദൈനബി (സൈനബ). ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാല്‍. മക്കള്‍: ഷാനിഫര്‍ (ദുബായ്), ബുഷ്‌റ, ബുഷ്താന. മരുമക്കള്‍: ഹാരിസ് (ചെറുവത്തൂര്‍), മുനീര്‍ (കാഞ്ഞങ്ങാട്). പരേതയായ ബീഫാത്തിമ സഹോദരിയാണ്.

News Now

Summary

Ajman Gas Cylinder Explosion: A 50-year-old Malayali man from Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates