അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു; എഴുപതുകാരനെ തല്ലിക്കൊന്നു 

വൈശാലി ജില്ലയിലെ സലേംപൂർ എന്ന ​ഗ്രാമത്തിലാണ് സംഭവം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

ബീഹാർ: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചെന്നാരോപിച്ച് ബീഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ എന്ന ​ഗ്രാമത്തിലാണ് സംഭവം. ഒരേ ജാതിക്കാരായ ചിലർ എഴുപതുകാരനെ മർദിച്ചെന്നും നവംബർ ആറിന് പുലർച്ചെ അദ്ദേഹം മരിച്ചെന്നും പൊലീസ് സ്ഥിരീകരിച്ചു. 

അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. "കന്നുകാലികൾക്ക് പുല്ല് പറിക്കാനായാണ് എന്റെ അച്ഛൻ പോയത്. ദാഹം തോന്നിയ അദ്ദേഹം അവിടെ ഒരു ടാപ്പിൽ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒരു അച്ഛനും മകനും ചേർന്ന് എൻെറ പിതാവിനെ മർദിക്കുകയായിരുന്നു. ഞങ്ങൾക്ക് അവരുമായി മുൻ വൈരാഗ്യങ്ങളൊന്നും ഇല്ല", കൊല്ലപ്പെട്ടയാളുടെ മകൻ രമേഷ് സൈനി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now