വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്ന് സിന പറഞ്ഞപ്പോൾ 70-കാരൻ വിശ്വസിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now


ബംഗളൂരു: വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്നു പറഞ്ഞ് കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. 70 കാരനായ വൈറ്റ്ഫീൽഡ് സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടവരാണ് കബളിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് റൈവ് സിസ്റ്റർ സിന, സെയ്‌ന, മാത്യു വില്യം എന്നീ പേരുകളിൽനിന്ന് 70-കാരന് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. അമേരിക്കയിലാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഫോൺ നമ്പറുകൾ കൈമാറി. പിന്നീട് വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്ന് സിന പറഞ്ഞപ്പോൾ 70-കാരൻ വിശ്വസിച്ചു.

നവംബർ പത്തിന് ഡൽഹിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും കസ്റ്റംസ് ഫീസായി 35,000 രൂപ അയക്കാനും ആവശ്യപ്പെട്ട് ഫോൺ വന്നു. പണം അയച്ചുകൊടുത്തെങ്കിലും പലതരം ഫീസുകളായി കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ വിവിധ അക്കൗണ്ടുകളിലേക്കായി 39.73 ലക്ഷം രൂപ ഇയാൾ അയച്ചുകൊടുത്തു.

എന്നാൽ, പണം അയച്ചിട്ടും സമ്മാനം ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ 70-കാരൻ വൈറ്റ്ഫീൽഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു. 21 അക്കൗണ്ടുകളിലേക്ക് ഇയാൾ പണം അയച്ചതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates