
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ആയുധ ശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ജില്ലാ റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും കോബ്ര യൂണിറ്റും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്ന ബസ്തര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപ്പുര്‍. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ലെന്ദ്ര ഗ്രാമത്തിനടുത്തുള്ള വനമേഖലയില്‍ രാവിലെ 6 മണിയോടെയാണ് വെടിവയ്പ് നടന്നത്.
വെടിവയ്പിന് ശേഷം സംഭവസ്ഥലത്തവച്ച് നാല് മൃതദേഹങ്ങളും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. പിന്നീട് ഇവിടെ വച്ച് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ഐജി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാര്‍ച്ച് 27 ന് ബീജാപൂരിലെ ബസഗുഡ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഈ വര്‍ഷം ഇതുവരെ 41 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ ഭീകരന് മൂസയെ സൈന്യം വധിച്ചു

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി


