വിഗ്രഹം മാറ്റി എട്ടടി താഴ്ചയില്‍ കുഴിച്ചു, 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ നിധി തേടി മോഷ്ടാക്കള്‍; മന്ത്രവാദം, അന്വേഷണം 

കര്‍ണാടകയില്‍ നിധി തേടി 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുഴിയെടുത്ത് മോഷ്ടാക്കള്‍

ശിവ ക്ഷേത്രത്തില്‍ നിധി തേടി മോഷ്ടാക്കള്‍ കുഴിയെടുത്തപ്പോള്‍
Last Updated :20 January 2024, 8:56 am IST
Edited by :migrator

ബംഗളൂരു: കര്‍ണാടകയില്‍ നിധി തേടി 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുഴിയെടുത്ത് മോഷ്ടാക്കള്‍. ശ്രീകോവിലില്‍ ശിവന്റെ വിഗ്രഹം മാറ്റിയാണ് എട്ടടി താഴ്ചയില്‍ കുഴിച്ചത്. നിധി കണ്ടെത്താന്‍ മോഷ്ടാക്കള്‍ നടത്തുന്ന അഞ്ചാമത്തെ ശ്രമമാണെന്ന് പൊലീസ് പറയുന്നു.

ബെല്‍ഗാം ജില്ലയില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. പഴയ രാജകുടുംബം ക്ഷേത്രത്തില്‍ നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണശ്രമം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാമലിംഗേശ്വര ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് മോഷ്ടാക്കള്‍ പ്രവേശിച്ചത്. കടമ്പ രാജവംശമാണ് ക്ഷേത്രം നിര്‍മ്മിച്ചത്. നിധി കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നതിന് മുന്‍പ് മന്ത്രവാദം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്പെടുന്നതിന് മുന്‍പ് അക്രമികള്‍ ശിവന്റെ വിഗ്രഹം പുനഃസ്ഥാപിച്ചു.  ക്ഷേത്രത്തില്‍ എത്തിയ പൂജാരിക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

ക്ഷേത്രത്തിന് സമീപം സിസിടിവി ദൃശ്യങ്ങളില്ല. ടവര്‍ ലൊക്കേഷന്‍ നോക്കി പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now