ടോം എന്ന ലാബ് ഇനത്തിൽപ്പെട്ട നായയുടെ പേരിലാണ് ക്ഷേത്രം പണിതത്

വീഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:59 am IST

News Now

ചെന്നൈ: മക്കളെക്കാൾ ഇഷ്ടത്തോടെ വളർത്തിയ പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമയ്ക്കായി ക്ഷേത്രം പണിത് പ്രതിമ സ്ഥാപിച്ച് ഉടമ. ടോം എന്നായിരുന്നു ലാബ് ഇനത്തിൽപ്പെട്ട നായയുടെ പേര്. ഇതേ പേര് തന്നെയാണ് ക്ഷേത്രത്തിനും നൽകിയിരിക്കുന്നത്. നായയുടെ മാർബിൾ കൊണ്ടുള്ള പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 

2010ലാണ് ടോം 82കാരനായ മുത്തുവിന്റെ കൈയിലെത്തിയത്. വലിയ സ്നേഹത്തിലായ ഇരുവരും പിന്നീടുള്ള പത്ത് വർഷം ഒന്നിച്ചായിരുന്നു. 2021ലാണ് അസുഖത്തെ തുടർന്ന് ടോം വിട്ടുപിരിഞ്ഞത്. ഇതിനുപിന്നാലെയാണ് ക്ഷേത്രം പണിയാൻ മുത്തു തീരുമാനിച്ചത്. തന്റെ കൃഷിയിടത്തിൽ തന്നെയാണ് നായയുടെ മാർബിൾ പ്രതിമ സ്ഥാപിച്ചത്. പ്രതിമയും ക്ഷേത്രവും അടക്കം ഏകദേശം 80,000 രൂപയാണ് ചിലവായത്. 

ആർക്കും ഇവിടെ വന്ന് പ്രാർഥിക്കാനും സമയം ചെലവഴിക്കാനും അനുവാദമുണ്ട്. ക്ഷേത്രത്തിൽ മുത്തു ദിവസവും വഴിപാടുകൾ നടത്താറുണ്ട്. വിശേഷദിവസങ്ങളിൽ ടോമിന്റെ ഇഷ്ടഭക്ഷണവും വിളമ്പും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനയും പൂജകളും നടത്താറുണ്ട്. മനുഷ്യനും വളർത്തുമൃ​ഗവും തമ്മിലുള്ള ബന്ധം വരും തലമുറ മനസ്സിലാക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച മുത്തു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates