
സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കണം, പ്രതിഷേധ സ്ഥലത്ത് എത്തിച്ച പോത്ത് വിരണ്ടു; യുവതിക്ക് പരിക്ക്, വിഡിയോ
പ്രതിഷേധക്കാര്‍ എത്തിച്ച പോത്താണ് ഫോട്ടോ എടുക്കുന്നതിനിടയില്‍ അക്രമാസക്തനായത്
ഭോപ്പാല്‍: സ്വകാര്യ സ്കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധത്തില്‍ പോത്ത് വിരണ്ടു. പ്രതിഷേധക്കാര്‍ എത്തിച്ച പോത്താണ് ഫോട്ടോ എടുക്കുന്നതിനിടയില്‍ അക്രമാസക്തനായത്. സംഭവത്തില്‍ ഒരു യുവതിക്ക് പരിക്കേറ്റു.
മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലാണ് സംഭവം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് പോത്ത് വിരണ്ടത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൃത്യമായ പ്രതികരണം ലഭിക്കുന്നില്ലെന്നും പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ലെന്ന് കാണിക്കാനാണ് മൃഗത്തെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതെന്നും സ്വകാര്യ സ്കൂള്‍ ഉടമകളുടെ പ്രതിനിധി ദിലീപ് ശര്‍മ്മ പറഞ്ഞു.
ഫോട്ടോ എടുക്കാനായി ബാനറിന് മുന്നിലേക്ക് കൊണ്ടുവന്നപ്പോഴാണ് പോത്ത് അക്രമാസക്തനായത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നിരുന്ന യുവതിയുടെ നേരെ പാഞ്ഞടുക്കുന്നത് വിഡിയോയില്‍ കാണാം. കൂട്ടംചേര്‍ന്നവര്‍ പോത്തിന്റെ പെട്ടെന്നുള്ള കുതിപ്പില്‍ പരിഭ്രാന്തരായി ഓടി.
Unique protest by private school owners in MP's Shajapur district goes awry: How playing bean before a buffalo to symbolise government's inaction on reopening schools went wrong..see for yourself. @NewIndianXpress @khogensingh1 @gsvasu_TNIE @TheMornStandard pic.twitter.com/LeTE8w7og6
â Anuraag Singh (@anuraag_niebpl) July 3, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



