
ഒരു സ്ഥാനാര്‍ത്ഥി രണ്ടു സീറ്റില്‍ മത്സരിക്കേണ്ട; നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്
ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ പാടുള്ളൂ എന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക ചെലവ് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇതിനുവേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും, ജോലി ഭാരത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
ഈ ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. നിലവിലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. 2004 ല്‍ കമ്മീഷന് ഇതേ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


