
പത്തുവര്‍ഷത്തിനുള്ളില്‍ ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; കാളീചരണ്‍ മഹാരാജ്
രാജ്യത്തെ അറുപത് ശതമാനം സ്ത്രീകളും വോട്ട് ചെയ്യുന്നില്ല.
മുംബൈ: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം കാളീചരണ്‍ മഹാരാജ്. മഹാരാഷ്്ട്രയിലെ അമരാവതിയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അറുപത് ശതമാനം സ്ത്രീകളും വോട്ട് ചെയ്യുന്നില്ല. നമ്മുടെ ജീവിതരീതിയും മുസ്ലീങ്ങളുടെ ജീവിത രീതിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. രാജ്യത്ത് 140 കോടി ജനങ്ങളുണ്ട്. അതില്‍ 94 കോടി ഹിന്ദുക്കളും 46 കോടി മുസ്ലീങ്ങളുമാണ്. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു മുസ്ലീം പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മഹാത്മഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലീം സമുദായത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നുമായിരുന്നു കാളിചരണിന്റെ പരാമര്‍ശം.
ഈ വാര്‍ത്ത കൂടി വായിക്കൂ വ്യോമസേനയ്ക്ക് അഭിമാനനിമിഷം; ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം, 400 കിലോമീറ്റര്‍ ദൂരപരിധി- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

