
News Now
മുംബൈ: മുംബൈയില് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കടലില് വീണ യുവതിയെ രക്ഷിച്ചു. സംരക്ഷണഭിത്തിയില് നിന്ന് നിയന്ത്രണം വിട്ട് കടലില് വീണ യുവതിയെയാണ് ഫോട്ടോഗ്രാഫര് രക്ഷിച്ചത്.
കഴിഞ്ഞദിവസമാണ് സംഭവം. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംരക്ഷണഭിത്തിയില് ഇരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട യുവതി കടലില് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്പ്പെട്ട ഫോട്ടോഗ്രാഫര് കടലിലേക്ക് എടുത്തുച്ചാടിയാണ് യുവതിയെ രക്ഷിച്ചത്.
വഴിയാത്രക്കാരുടെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. വഴിയാത്രക്കാര് കയറിട്ട് കൊടുത്താണ് യുവതിയെ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
#WATCH | Mumbai: A photographer rescued a woman who lost her balance as she was sitting on the safety wall near Gateway of India and fell into the sea yesterday. pic.twitter.com/9Nraxm0gVu
â ANI (@ANI) July 12, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






