കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് ഒരുവിഭാഗം കര്‍ഷകര്‍ പിന്‍മാറി.

വി എം സിങ് വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ
Last Updated :20 January 2024, 8:39 am IST

News Now


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് ഒരുവിഭാഗം കര്‍ഷകര്‍ പിന്‍മാറി. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതനാണ് പിന്‍മാറിയത്. 

മറ്റു ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഒരുമിച്ച് മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍ നേതാവ് വി എം സിങ് പറഞ്ഞു. സമരം തുടരുന്നവര്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍ തീരുമാനമാണെന്നും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ, പ്രക്ഷോഭം തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ സമരത്തിനെത്തിയ ഒരുവിഭാഗവുമായി ഗൂഢാലോചന നടത്തിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ വിരണ്ട കേന്ദ്രസര്‍ക്കാര്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ ചിലരുമായി നീചമായ ഗൂഢാലോചന നടത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന മുന്‍നിലപാട് സംയുക്ത സമരസമിതി ആവര്‍ത്തിച്ചു. പ്രക്ഷോഭം തുടങ്ങി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരുവിഭാഗം സ്വന്തം നിലയ്ക്ക് സമരം ആരംഭിച്ചിരുന്നു. സംയുക്ത സമരസമിതിയുമായി അവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates