
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

ന്യൂഡല്ഹി : കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം നടത്തുന്ന കര്ഷകര് തമ്പടിച്ച സിംഘു അതിര്ത്തിയില് സംഘര്ഷം. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര് സംഘടിച്ചെത്തുകയായിരുന്നു. സമരക്കാരുടെ ടെന്റ് പൊളിച്ചു നീക്കാനും ശ്രമിച്ചു. ഇതേത്തുടര്ന്ന് സംഘര്ഷം രൂക്ഷമാകുകയായിരുന്നു.
കര്ഷകരും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില് ചെങ്കോട്ടയില് അടക്കം ഉണ്ടായ അക്രമങ്ങളില് പ്രതിഷേധിച്ചാണ് കര്ഷകര്ക്കെതിരെ പ്രതിഷേധം. സമരം നടക്കുന്നവര് കര്ഷകരല്ല, തീവ്രവാദികളാണ് എന്നും ഇവര് ആരോപിച്ചു. സമരക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും പ്രതിഷേധക്കാര് ആവശ്യപ്പെട്ടു.
#WATCH: Scuffle breaks out at Singhu border where farmers are protesting against #FarmLaws.
â ANI (@ANI) January 29, 2021
Group of people claiming to be locals have been protesting at the site demanding that the area be vacated. pic.twitter.com/XWBu9RlwLP
പ്രതിഷേധക്കാര് കൂട്ടത്തോടെ എത്തിയതോടെ കര്ഷകരും സംഘടിച്ചു. തുടര്ന്ന് പരസ്പരം ഏറ്റുമുട്ടി. സംഘര്ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശുകയും, കണ്ണീര്വാതകം പ്രയോഗിക്കുകയും ചെയ്തു. സമരസ്ഥലം പൊലീസ് വളയുകയും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പൊലീസ് പ്രദേശത്ത് ബാരിക്കേഡുകള് വെയ്ക്കുകയും ചെയ്തു. മാധ്യമങ്ങളെയും ഈ സ്ഥലത്തു നിന്നും ഒഴിപ്പിച്ചു.
#WATCH | Delhi: Group of people claiming to be locals gather at Singhu border (Delhi-Haryana border) demanding that the area be vacated. pic.twitter.com/AHGBc2AuXO
â ANI (@ANI) January 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


