ആര്‍ടിഒ ഓഫീസില്‍ വാഹന പെര്‍മിറ്റ് പുതുക്കാന്‍ ചെന്നപ്പോഴാണ് പിഴ ശിക്ഷയുടെ കാര്യം അറിയുന്നത്

ട്രക്ക് ഡ്രൈവര്‍ / എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ഭുവനേശ്വര്‍ : ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചു എന്നു ചൂണ്ടിക്കാണിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് പിഴയിട്ടു. 1000 രൂപയാണ് പിഴ വിധിച്ചത്. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. 

ട്രക്ക് ഡ്രൈവറായ പ്രമോദ് കുമാര്‍ സ്വെയിനാണ് അപൂര്‍വമായ പിഴ ഒടുക്കേണ്ടി വന്നത്. ആര്‍ടിഒ ഓഫീസില്‍ വാഹന പെര്‍മിറ്റ് പുതുക്കാന്‍ ചെന്നപ്പോഴാണ് പിഴ ശിക്ഷയുടെ കാര്യം പുറത്തറിയുന്നത്. 

പിഴ ഒടുക്കിയശേഷമാണ് വാഹനത്തിന്റെ പെര്‍മിറ്റ് നല്‍കിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ട്രക്ക് ഓടിക്കുന്നയാളാണ് താനെന്നും, കുടിവെള്ള വിതരണം നടത്തുന്നതിനാണ് ഉപയോഗിക്കുന്നതെന്നും പ്രമോദ് കുമാര്‍ പറയുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates