ഒരു മൊബൈല്‍ ടവര്‍ പോലുമുമില്ലാതിരുന്ന കിഴക്കന്‍ ലഡാക്കില്‍ ഇനിമുതല്‍ ഫോര്‍ ജി കണക്ഷന്‍ ഉപയോഗിക്കാം

Last Updated :20 January 2024, 8:32 am IST

News Now

ഒരു മൊബൈല്‍ ടവര്‍ പോലുമുമില്ലാതിരുന്ന കിഴക്കന്‍ ലഡാക്കില്‍ ഇനിമുതല്‍ ഫോര്‍ ജി കണക്ഷന്‍ ഉപയോഗിക്കാം. താങ്‌സ്‌തെ മേഖലയിലെ ആദ്യത്തെ മൊബൈല്‍ ടവറിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ലഡാക് ഓട്ടോണമസ് ഹില്‍ ഡെവല്പമെന്റ് കൗണ്‍സില്‍ നിര്‍വഹിച്ചു. 

മൊബൈല്‍ ടവര്‍ ഉദ്ഘാടനത്തിന് ശേഷം ആദ്യത്തെ വീഡിയോ കോള്‍ ചെയ്തത് ഹില്‍ കൗണ്‍സിലിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലറുമായ അഡ്വ. താഷി ഗ്യാല്‍സന്‍ ആണ്. ലഡാക്ക് എംപി ജംയാന്‍ സെരിങിനെയാണ് അദ്ദേഹം വിളിച്ചത്. 

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഈ ടവര്‍ സ്ഥാപിച്ചത് ഏറെ സഹായമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാസങ്ങളായി ചൈനയുമായ ഇന്ത്യ സേന മുഖാമുഖം നില്‍ക്കുന്ന നിയന്ത്രണ രേഖ ഉള്‍പ്പെടുന്ന ര്രദേശമാണ് കിഴക്കന്‍ ലഡാക്കില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates