നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. അതിനാൽ മരിച്ചവരുടെ കാർഡുകൾ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയർന്നിരുന്നു

ഫയൽ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ന്യൂഡൽഹി; മരിച്ചവരുടെ ആധാർ റദ്ദാക്കാൻ നിയമഭേദ​ഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം. ലോക്സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. അതിനാൽ മരിച്ചവരുടെ കാർഡുകൾ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദ​ഗതിക്ക് ഒരുങ്ങുന്നത്. 

ഒരാൾ മരിച്ച ശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദേശങ്ങൾ തേടിയെന്ന് അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷർ അറിയിച്ചു. 

ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. രജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ജനന- മരണ രജിസ്ട്രേഷനുകൾ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ്വെയർ ഉപയോ​ഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates