തെലങ്കാനയില്‍ ജോലിക്കിടെ ക്രെയിന്‍ പൊട്ടി വീണു; അഞ്ചു തൊഴിലാളികള്‍ മരിച്ചു

പരിക്കേറ്റ തൊഴിലാളിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

പാലാമുരു-രംഗറെഡ്ഡി പദ്ധതി/ ഫയല്‍
Last Updated :20 January 2024, 9:04 am IST

ഹൈദരാബാദ്: തെലങ്കാനയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ജോലിക്കിടെയുണ്ടായ അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. നാഗര്‍കുണൂര്‍ ജില്ലയിലെ പാലാമുരു-രംഗറെഡ്ഡി പദ്ധതിയുടെ പമ്പ്ഹൗസിലെ ജോലിക്കിടെയാണ് അപകടം ഉണ്ടായത്.

പണി പുരോഗമിക്കുന്നതിനിടെ ക്രെയിന്‍ വയര്‍ പൊട്ടിയതാണ് അപകടകാരണം. ബിഹാര്‍ സ്വദേശികളാണ് മരിച്ച തൊഴിലാളികള്‍. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പമ്പുഹൗസില്‍ നിന്നും പുറത്തെടുത്ത തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now