
ആംബുലന്‍സ് എത്താന്‍ വൈകി; അപകടത്തില്‍പ്പെട്ടയാളെ ജെസിബിയില്‍ ആശുപത്രിയിലെത്തിച്ചു ( വീഡിയോ)
. ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിനെയാണ് ജെസിബിയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്
ഭോപ്പാല്‍: അപകടത്തില്‍പ്പെട്ടയാളെ ജെസിബിയില്‍ ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സ് എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് ജെസിബിയില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.
മധ്യപ്രദേശിലെ കാത്നി ജില്ലയിലാണ് സംഭവം. ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിനെയാണ് ജെസിബിയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. അപകടം ഉണ്ടായ ഉടന്‍ തന്നെ 108 ല്‍ വിളിച്ച് ആംബുലന്‍സിന്റെ സഹായം തേടി.
എന്നാല്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ഏജന്‍സി മാറിയതായി അറിയിച്ചു. സമീപ നഗരത്തില്‍ നിന്നും ആംബുലന്‍സ് എത്താന്‍ ഏറെ സമയം വൈകും. സ്ഥലത്തെ ഓട്ടോറിക്ഷക്കാരെ സമീപിച്ചപ്പോള്‍ അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വിസമ്മതിച്ചു.
ഇതേത്തുടര്‍ന്നാണ് ജെസിബിയില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അംഗവും ജെസിബി ഉടമയുമായി പുഷ്പേന്ദ്ര വിശ്വകര്‍മ്മ പറഞ്ഞു. പുഷ്പേന്ദ്രയുടെ കടയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം. യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
#WATCH | Madhya Pradesh: Accident victim in Katni taken to hospital in a JCB as the ambulance got late in arriving at the accident spot (13.09) pic.twitter.com/f2qcMvUmcV
â ANI MP/CG/Rajasthan (@ANI_MP_CG_RJ) September 14, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


