
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ഭോപാൽ: പൊലീസ് സ്റ്റേഷന്റെ ചുമരിൽ മുറുക്കിത്തുപ്പിയ നാല് പൊലീസുകാർക്കെതിരെ നടപടി. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലെ ഗൊഹ്പാരു സ്റ്റേഷനിലാണ് സംഭവം. സബ് ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് കോൺസ്റ്റബ്ൾ എന്നിവർക്കെതിരെയാണ് നടപടി. നാലുപേരെയും ഫീൽഡ് ഡ്യൂട്ടിയിൽനിന്ന് മാറ്റി.
സ്റ്റേഷനിൽ എസ് പി നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സ്റ്റേഷന്റെ ചുമരുകൾ മുറുക്കിതുപ്പി വൃത്തികേടാക്കിയ നിലയിൽ കണ്ട എസ് പി അവ്ദേഷ് ഗോസ്വാമി കാര്യം തിരക്കിയപ്പോൾ ഉദ്യോഗസ്ഥൻ നാലു പൊലീസുകാരുടെ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. നിരവധി തവണ ചുമരിൽ തുപ്പരുതെന്ന് നിർദേശം നൽകിയിട്ടും വീണ്ടും ആവർത്തിക്കുകയായിരുന്നുവെന്നും ഇവർ എസ് പിയെ അറിയിച്ചു.
സബ് ഇൻസ്പെക്ടർ നന്ദകുമാർ കച്വാഹ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ദിനേഷ് ദ്വിവേദി, ദേവേന്ദ്ര സിങ്, ഹെഡ് കോൺസ്റ്റബ്ൾ പ്യാരേലാൽ സിങ് എന്നിവർക്കെതിരെയാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



