വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ചു ജീവിക്കാം, ലിവ്-ഇന്‍ ബന്ധമാകാമെന്ന് ഹൈക്കോടതി
വിവാഹിതരാകാന്‍ പ്രാപ്തരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാന്‍ കഴിയില്ലെ
ജയ്പൂര്‍: പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതത്തോടെ ലിവ്-ഇന്‍ ബന്ധത്തില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്ന് രാജസ്ഥാന് ഹൈക്കോടതി. നിയപരമായ വിവാഹപ്രായം ഇതിന് തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
കോട്ട സ്വദേശികളായ 19 കാരനും 18 കാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ നിരീക്ഷണം. തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതെന്ന് സ്വതന്ത്ര ഇച്ഛാശക്തിയുടെ പുറത്താണെന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് ജസ്റ്റിസ് അനൂപ് ധണ്ട് വിധി പറഞ്ഞത്. 2025 ഒക്ടോബര്‍ 27 ന് തയ്യാറാക്കിയ ലിവ്-ഇന്‍ കരാര്‍ പ്രകാരമാണ് തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നത്. എന്നാല്‍ യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ക്കുന്നതായും വധ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയും യുവാവും കോടതിയെ സമീപച്ചത്. ഭീഷണി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കോട്ട പൊലീസില്‍ നല്കിയ പരാതി പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
പുരുഷന്മാരുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായമായ 21 വയസ് യുവാവിനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിവേക് ചൗധരി ഹര്‍ജിയെ എതിര്‍ത്തത്. പ്രായം കണക്കാക്കി ഇരുവരെയും ലിവ്-ഇന്‍ ക്രമീകരണത്തില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ വിവാഹിതരാകാന്‍ പ്രാപ്തരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വാദങ്ങള്‍ തള്ളുകയായിരുന്നു.
ഇന്ത്യന്‍ നിയമപ്രകാരം ലിവ്-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ല. ഓരോ വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട് എന്ന് വിലയിരുത്തിയ കോടതി ഭില്‍വാര, ജോധ്പൂര്‍ (റൂറല്‍) എസ് പിമാരോട് വിഷയത്തില്‍ ഇടപെടാനും, ഭീഷണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.
Adults can be in live-in relationship even without attaining marriageable age: Rajasthan HC .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News

രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഎം; ബരാനിൽ എഎപിക്ക് കേവലഭൂരിപക്ഷം

ജാമ്യ 'വ്യവസ്ഥയില്ല', ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്കീം


