
ബോംബ് ഭീഷണി വ്യാജം, വിമാനത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍
സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു
ന്യൂഡല്‍ഹി: ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണല്‍ സുരക്ഷാ ഗാര്‍ഡ് അടക്കം നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.
വിമാനം 10.30-11 മണിയോടെ ഗോവയിലേക്ക് പുറപ്പെടുമെന്നും വിമാനത്താവള ഡയറക്ടര്‍ വ്യക്തമാക്കി. മോസ്കോയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റഷ്യന്‍ നടന് ഓസ്കര് കുച്ചേരയും വിമാനത്തിലുണ്ടായിരുന്നു. ഇവരെയെല്ലാം വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു വിശദപരിശോധന. ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് അടക്കം പരിശോധന നടത്തി. ബാഗേജുകളടക്കം വിശദമായി പരിശോധിച്ചുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.
#WATCH | Visuals from Jamnagar Aiport where Moscow-Goa chartered flight passengers were deboarded after Goa ATC received a bomb threat.
â ANI (@ANI) January 10, 2023
As per airport director, Nothing suspicious found. The flight is expected to leave for Goa probably b/w 10:30 am-11 am today.#Gujarat pic.twitter.com/dRBAEucYjy
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
