
ലജ്ജിച്ച് തല താഴ്ത്തുക; മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 80 കാരിയായ അമ്മയെ ബലാത്സംഗത്തിനിരയാക്കി; മദ്യപാനിയായ മകന് അറസ്റ്റില്‍
12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമായ മറ്റൊരു വാര്‍ത്തകൂടി. 80കാരിയായ അമ്മയെ നാല്‍പ്പതുകാരനായ മദ്യപാനിയായ മകന് ബലാത്സംഗം ചെയ്തു. ലക്കിംപൂര്‍ ജില്ലയിലെ മുഹമ്മേദി പ്രദേശത്ത് ചൊവ്വാഴ്ചയചായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രി കുടിച്ച് ബോധം കെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. 12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അയല്‍വാസികള്‍ മൂത്തപുത്രനെ അറിയിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ നാല്പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് വിജയ് ദുള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

