അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവന് ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി
മുന്‍കൂര്‍ ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന് ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തെലങ്കാന ഹൈക്കോടതിയാണ് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
റിനികി ഭൂയാന്‍ ശര്‍മക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതടക്കം മൂന്ന് പാസ്പോര്ട്ടുകള് ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാല്‍, പവന് ഖേര വ്യാജ രേഖകളാണ് പുറത്തുവിട്ടതെന്നും പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച രേഖകളാണ് ഇതിനായി ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. അസം തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്റെ ഇടപടല്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഖേരയുടെ ഈ നീക്കമെന്ന് ബിജെപി ആരോപിച്ചു. ഖേരയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയതായി അസം പൊലീസ് അറിയിച്ചിരുന്നു.
തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂലമായി വിധി വന്നെങ്കിലും സുപ്രീംകോടതി ഇടപെടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഖേരക്ക് അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Allegations against Assam CM's wife; Supreme Court stays Pawan Khera's anticipatory bail
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




