
അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷകൾ ഒക്ടോബർ 28 വരെ സമർപ്പിക്കാം. റിക്രൂട്ട്‌മെന്റ് റാലി നവംബർ 23 മുതൽ ആരംഭിക്കാനാണ് സാധ്യത.

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 18 ട്രേഡുകളിലായി 354 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 28 വരെ സമർപ്പിക്കാം. റിക്രൂട്ട്‌മെന്റ് റാലി നവംബർ 23 മുതൽ ആരംഭിക്കാനാണ് സാധ്യത.
തസ്തികയും ഒഴിവുകളുടെ എണ്ണവും
1. റൈഫിൾമാൻ
ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ – 32 ഒഴിവുകൾ
ലൈൻമാൻ ഫീൽഡ് – 21 ഒഴിവുകൾ
ആർമറർ– 29 ഒഴിവുകൾ
എഞ്ചിനീയർ എക്യുപ്‌മെന്റ് മെക്കാനിക് – 10 ഒഴിവുകൾ
റിക്കവറി വെഹിക്കിൾ മെക്കാനിക് – 13 ഒഴിവുകൾ
ഇലക്ട്രീഷ്യൻ മോട്ടോർ വെഹിക്കിൾ – 22 ഒഴിവുകൾ
മെറ്റൽസ്മിത്ത് – 19 ഒഴിവുകൾ
അപ്‌ഹോൾസ്റ്റർ – 3 ഒഴിവുകൾ
സ്റ്റോർ കീപ്പർ ടെക്നിക്കൽ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയർ) – 16 ഒഴിവുകൾ
വെഹിക്കിൾ മെക്കാനിക് – 23 ഒഴിവുകൾ
വെൽഡർ – 2 ഒഴിവുകൾ
മേസൺ – 29 ഒഴിവുകൾ
2. വാറന്റ് ഓഫീസർ
ഡ്രാഫ്റ്റ്സ്മാൻ– 2 ഒഴിവുകൾ
ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ – 1 ഒഴിവ്
ഫിസിയോതെറാപ്പിസ്റ്റ്– 2 ഒഴിവുകൾ
സൈഫർ– 124 ഒഴിവുകൾ
3. ഹവിൽദാർ
ഇൻസ്ട്രുമെന്റ് മെക്കാനിക് – 6 ഒഴിവുകൾ
WHAT TO READ NEXT

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
പ്രായപരിധി
തസ്തിക അനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസം വരും. 18 മുതൽ 23 വയസും 18 മുതൽ 25 വയസും ആണ് പ്രധാന തസ്തികകളിലേക്കുള്ള പ്രായ പരിധി. പ്രായം കണക്കാക്കുന്നതിനുള്ള അടിസ്ഥാന തീയതി 2026 ജൂലൈ 1 ആണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
ശാരീരിക അളവെടുപ്പ്, ശാരീരിക ക്ഷമതാ പരിശോധന,ഡോക്യുമെന്റ് വെരിഫിക്കേഷൻ, കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡ് സ്കിൽ ടെസ്റ്റ്, മെഡിക്കൽ പരിശോധന തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഉയരം, നെഞ്ചളവ്, ഭാരം തുടങ്ങിയ ശാരീരിക മാനദണ്ഡങ്ങളും പാലിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Assam Rifles Announces 354 Vacancies Across 18 Trades.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






