
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

കൊല്ക്കത്ത: പശ്ചിമ ബംഗാളില് തൃണമൂല് കോണ്ഗ്രസ് വിട്ട സുവേന്ദു അധികാരി ബിജെപിയില് ചേര്ന്നു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ റാലിയിലാണ് സുവേന്ദു ബിജെപിയില് ചേര്ന്നത്. മിഡ്നാപ്പൂരിലാണ് അമിത് ഷായുടെ റാലി. ബിജെപി അധ്യക്ഷന് ജെ പി നഡ്ഡയ്ക്ക് എതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില് കനത്ത സുരക്ഷയാണ് റാലിയ്ക്ക് ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി മമത ബാനര്ജിയുടെ വലംകൈ ആയിരുന്ന സുവേന്ദു, മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്ന്നാണ് പാര്ട്ടി വിട്ടത്. ഒരുമാസം മുന്പ് മന്ത്രിസ്ഥാനം രാജിവച്ച സുവേന്ദു, കഴിഞ്ഞ ദിവസം എംഎല്എ സ്ഥാനവും രാജിവച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില് മത്സരിക്കാന് പാര്ട്ടി ടിക്കറ്റ് കിട്ടാത്തവരാണ് തൃണമൂല് കോണ്ഗ്രസ് വിടുന്നത് എന്നാണ് സുവേന്ദുവിന്റെ പുറത്തുപോക്കിനെ കുറിച്ച് മമത പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



