അനന്യപാണ്ഡെ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുകൊടുക്കാമെന്ന് സമ്മതിച്ചു ?; വാട്‌സ് ആപ്പ് ചാറ്റുകള്‍ നിരത്തി എന്‍സിബി

അനന്യയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി സംഘം നടിയുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പിടിച്ചെടുത്തിരുന്നു

അനന്യ പാണ്ഡെ / ട്വിറ്റർ ചിത്രം
Last Updated :20 January 2024, 8:50 am IST

മുംബൈ : ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് യുവനടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രണ്ടാം ദിവസവും ചോദ്യം ചെയ്യും. യുവനടി അനന്യ പാണ്ഡെ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുകൊടുക്കാമെന്ന് സമ്മതിച്ചതായി എന്‍സിബി വൃത്തങ്ങള്‍. നടി ആര്യന് അയച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍സിബി കഴിഞ്ഞദിവസം ചോദ്യം ചെയ്തതത്.

ലഹരിമരുന്ന് സംഘടിപ്പു തരാമോ എന്ന ആര്യന്റെ വാട്‌സ്ആപ്പ് സന്ദേശത്തിന്, സംഘടിപ്പിക്കാം എന്ന് അനന്യ മറുപടി നല്‍കി. ഈ സന്ദേശം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് തമാശയ്ക്ക് അയച്ചതാണെന്നാണ് അനന്യ മറുപടി നല്‍കിയത്. അതേസമയം അനന്യയും ആര്യനും നിരന്തരം ലഹരിമരുന്നിനെപ്പറ്റി സംസാരിച്ചിരുന്നതായി എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു

ലഹരി കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അനന്യയെ ചോദ്യം ചെയ്യാന്‍ എന്‍സിബി വിളിപ്പിക്കുന്നത്. ഇന്നലെ എന്‍സിബി സംഘം നടിയെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി സംഘം നടിയുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പിടിച്ചെടുത്തിരുന്നു. 

റിമാന്‍ഡ്  30 വരെ നീട്ടി

ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ ചോദ്യം ചെയ്യല്‍. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ഷൂട്ടിങ് ഏതാനും ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ടീമിന് നടി നിര്‍ദേശം നല്‍കി. ചോദ്യം ചെയ്യല്‍ രണ്ടു മൂന്നു ദിവസം നീണ്ടു നിന്നേക്കുമെന്നാണ് സൂചന.

അതിനിടെ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.  ആര്യന്‍ ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ഇപ്പോഴുള്ളത്. ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ഖാന്‍ അടക്കമുള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. 

Related Article

കൂടുതല്‍ താരങ്ങള്‍ എന്‍സിബി നിരീക്ഷണത്തില്‍ ; അനന്യ പാണ്ഡെയുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു ; അടുത്ത ദിവസങ്ങളില്‍ ഷൂട്ടിങ് വേണ്ടെന്ന് നിര്‍ദേശം

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി അനന്യ പാണ്ഡെക്ക് സമന്‍സ്

മകനെ കാണാന്‍ ഷാറൂഖ് ജയിലിലെത്തി ; അറസ്റ്റിലായ ശേഷം ആദ്യ കൂടിക്കാഴ്ച ( വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now