നെല്ലൂര്‍ ജില്ലയിലെ അത്മാകുര്‍ മണ്ഡലത്തില്‍ നിന്നാണ് ഗൗതം റെഡ്ഡി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്

​ഗൗതം റെഡ്ഡി/ എഎൻഐ ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 

ആന്ധ്രയിലെ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ-ഐടി വകുപ്പുകളുടെ ചുമലയാണ് എം ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്. 

നെല്ലൂര്‍ ജില്ലയിലെ അത്മാകുര്‍ മണ്ഡലത്തില്‍ നിന്നാണ് ഗൗതം റെഡ്ഡി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ അത്മാകുര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായിട്ടുണ്ട്. 

ദുബായില്‍ വ്യവസായികളുമായുള്ള ചര്‍ച്ചയ്ക്ക് പേയ ഗൗതം റെഡ്ഡി കഴിഞ്ഞദിവസമാണ് ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന്റെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാലു തവണ പാര്‍ലമെന്റ് അംഗമായിരുന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates