
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പരീക്ഷ എഴുതുന്നതിനിടെ സീലിങ് ഫാന്‍ താഴേക്ക് വീണ് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശ്രൂശ്രൂഷ നല്‍കി. തുടര്‍ന്ന് സ്‌കൂളില്‍ വീണ്ടും എത്തിച്ച് വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചു.
ശ്രീ സത്യസായ് ജില്ലയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനിടെയാണ് മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന സീലിങ് ഫാന്‍ അടര്‍ന്നുവീണത്. വിദ്യാര്‍ഥിനിയുടെ മുഖത്ത് ഫാന്‍ വീണാണ് പരിക്കേറ്റത്.
പരീക്ഷയ്ക്ക് രണ്ടുദിവസം മുന്‍പ് സ്‌കൂളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് കുര്‍നൂലിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് സീലിങ് ഫാന്‍ അടര്‍ന്ന് വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കുപറ്റിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


