'സമരത്തിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറി; സമാധാനമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി'- സംയുക്ത കിസാൻ മോർച്ച 

കർഷക പ്രതിഷേധത്തിൽ നിന്ന്/ പിടിഐ
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ സംഘടിപ്പിച്ച ട്രാക്ടർ പരേഡിനിടെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച. പരേഡിൽ അഭുതപൂർവമായ പങ്കാളിത്തമുണ്ടായതായും പങ്കെടുത്ത എല്ലാ കർഷകർക്കും നന്ദി അറിയിക്കുന്നതായി കിസാൻ മോർച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

'പരേഡ് സമാധാനപരമായി നടത്താനുള്ള ശ്രമങ്ങളാണ് ഞങ്ങളുടെ ഭാ​ഗത്ത് നിന്നുണ്ടായത്. എന്നാൽ ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയും അപലപനീയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. സമാധാനപരമായി നടത്താൻ തീരുമാനിച്ച പ്രതിഷേധത്തിലേക്ക് സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറി. സമാധാനമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഏതൊരു സമാധാന ലംഘനവും പ്രസ്ഥാനത്തെ വേദനിപ്പിക്കുമെന്നു ഞങ്ങൾ എല്ലായ്പ്പോഴും വിശ്വസിക്കുന്നു'- സംയുക്ത കിസാൻ മോർച്ച പറഞ്ഞു. 

ഇന്നത്തെ കർഷക പരേഡിലെ അഭൂതപൂർവമായ പങ്കാളിത്തത്തിന് കർഷകരോട് നന്ദി പറയുന്നു. ഇന്ന് നടന്ന അഭികാമ്യമല്ലാത്തതും അസ്വീകാര്യവുമായ സംഭവങ്ങളെ അപലപിക്കുകയും അതിൽ ഖേദിക്കുകയും ചെയ്യുന്നു. അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് സ്വയം അകന്നു നിൽക്കാൻ പ്രവർത്തകരോട് ആ​ഹ്വാനം ചെയ്യുന്നതായും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates