സൈനിക ഹെലികോപ്റ്റര്‍ അണക്കെട്ടില്‍ തകര്‍ന്നുവീണു

സൈനിക ഹെലികോപ്റ്റര്‍ അണക്കെട്ടില്‍ തകര്‍ന്നുവീണു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ചണ്ഡിഗഢ്: സൈനിക ഹെലികോപ്റ്റര്‍ പഞ്ചാബിലെ അണക്കെട്ടില്‍ തകര്‍ന്നു വീണു. ആളപായുണ്ടോയെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പത്താന്‍കോട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൊലീസ് സംഘം സ്ഥലത്ത് എത്തിയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതികരണ സേന എത്തിയിട്ടുണ്ടെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now